റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വാദി ലബൻ – ബദിയ ഇസ്ലാഹി സെന്ററിന്റെ 2025–2027 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഞ്ച് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
ഷൗക്കത്ത് കാളികാവ് (പ്രസിഡന്റ്), ജിഹാദ് താജുദ്ദീൻ കൊല്ലം (സെക്രട്ടറി), മുഹമ്മദ് സുഹൈൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ വിങുകളുടെ ഭാരവാഹികളായി സൽമാൻ അലി (ക്യൂ എച്ച് എല്‍ സി), ഹുസ്നി പുളിക്കൽ (ദഅവ – നിച്ച് ഓഫ് ട്രൂത്ത്), അബ്ദുൽ ഹമീദ് വേങ്ങര (പുണ്യം), അഫീഫ് ഷൗക്കത്ത്, മുബാറക് അബ്ദുൽ ഹമീദ് (ക്രിയേറ്റീവ് ഫോറം), റഈസ് (യൂത്ത് വിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.
![]()
