റിയാദ് : ഓൾഡ് സനയ്യ ഏരിയ കെഎംസിസി പ്രവർത്തക സംഗമവും ത്രൈമാസ ക്യാമ്പയിൻ പ്രഖ്യാപനവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷവും
26-12-2025 വെള്ളി വൈകിട്ട് 5.30നു ഖാലിദിയ്യയിലെ മോഡേൺ സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു.
കെഎംസിസി നേതാക്കളും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന പരിപാടിയിൽ റിയാദ് കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തും. സെഷൻ ഇംപാക്ട് 1 ജാബിർ തയ്യിൽ നേതൃത്വം നൽകും.
ഏരിയ കമ്മിറ്റിയുടെ സ്നേഹനിധി കുറിയിൽ ചേർന്നവർക്കും ഏരിയയിൽ നിന്നും കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുമുള്ള ഉപഹാര സമർപ്പണവും നടത്തപ്പെടും. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൻറെ ഭാഗമായി മധുര പലഹാര വിതരണവും നടത്തപ്പെടും.
![]()
