മസ്കറ്റ്: സലാല-കേരള സെക്ടറുകളിലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. അടുത്ത വർഷം മാര്‍ച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ പ്രതിവാരം രണ്ട് സർവീസുകള്‍ വീതം ഉണ്ടാകും എന്നാണ് അറിയുന്നത് . സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍.
![]()
