ആലപ്പുഴ : കായംകുളം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീണ് എൽ ഡി എഫ് പ്രവർത്തകൻ മരിച്ചു.പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന ചടങ്ങിനിടെയാണ് ആറാം വാർഡിലെ കൈതക്കാട്ടുശേരിൽ കിഴക്കതിൽ മനോഹരൻ പിള്ള(58) ആണ് മരിച്ചത്.കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി പി ഐ എം സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓച്ചിറ പഞ്ചായത്ത് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ചു .പ്രാസംഗികനും എഴുത്തുകാരനുമായാ മനോഹരൻ പിള്ള വിവിധ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ സൗഹൃദ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ :ഷിജി.മക്കൾ :മനീഷ് മേനോൻ, ഗിരീഷ് മേനോൻ
![]()
