ബുറൈദ : കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ സൗദി ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി പ്രതിഷേധിച്ചു. ബുറൈദയിലെ പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് മുജീബ് ഒതായി, അബ്ദു റഹ്മാൻ കാപ്പാട്, ഷിയാസ് കണിയാപുരം, നജു കുട്ടമ്പേരൂർ തുടങ്ങിയവർ സംസാരിച്ചു. സാധാരണ ജനങ്ങളുടെ തൊഴിൽ അവകാശം ഇല്ലാതാകുന്നബി ജെ പി സർക്കാർ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പേരിനെ പോലും ഭയപ്പെടുന്നുവെന്ന് യോഗത്തിൽ സംസാരിച്ച ഒ ഐ സി സി നേതാക്കൾ ആരോപിച്ചു.
![]()
