റിയാദ്:റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ പത്താം വാർഷികത്തോട് അനുബന്ധിച്ച് “സോൾ ഓഫ് റിയാദ് സീസൺ 10” എന്ന നാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനവും 2026 വർഷത്തെ കലണ്ടർ പ്രകാശനവും മലാസ് ഓഡിറ്റോറിയത്തിൽ വച്ച് സാമൂഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് നിർവഹിച്ചു.
നിഹാസ് പാനൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഷിഹാബ് കരുനാഗപ്പള്ളി മുഖ്യാതിഥിയായിരുന്നു.

ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി മുഖ്യപ്രഭാഷണവും നടത്തി.ബെസ്റ്റ് വേ സ്ഥാപക നേതാവ് ഹസ്സൻ പന്മന,എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ, ജോയ്, ഷമീർ, ഇഖ്ബാൽ,പ്രിൻസ്,ഹസീബ്, റാഷിദ്,കുദൂസ്, റാഷിദ്,ഷാജി ടി ടി, ഷെഫീഖ്, ഷാജഹാൻ എന്നിവർ പങ്കെടുത്തു. കലണ്ടർ പ്രകാശനവും ലോഗോ പ്രകാശനവും ബെസ്റ്റ് വേ വൈസ് പ്രസിഡണ്ട് ഫാറൂഖ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹീസ് കൂത്തുപറമ്പ് എന്നിവർ അതിഥികളിൽ നിന്ന് ഏറ്റുവാങ്ങി.
ഷാഫി പള്ളിക്കൽ സ്വാഗതവും ട്രഷറർ ഷാനവാസ് വെമ്പിളി നന്ദിയും പറഞ്ഞു.
![]()
