ദുബായ് :ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി യുഡിഎഫ് വിജയാഘോഷവും, യു.എ.ഇ.-യിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ കെ.പി.സി.സി. സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഔദ്യോഗിക സ്വീകരണവും സംഘടിപ്പിച്ചു.
തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തക പ്രസിഡൻറ് തസ് ലിം കരീമ്മിന്റെ അദ്യക്ഷതയിൽ സംഘടിപ്പിച്ച യോഗം, ജനറൽ സെക്രട്ടറി രാജാറാം കെ. മോഹൻ സ്വാഗതം ആശംസിച്ചു .
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബി. എ. നാസർ ആശംസാപ്രസംഗം നടത്തി. തുടർന്ന് സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തക പ്രസിഡൻറ് ബി. പവിത്രൻ, കഴിഞ്ഞ വർഷങ്ങളിലായി തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ സാമൂഹ്യ–ക്ഷേമ പ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനങ്ങളും വിശദീകരിച്ചു.
യോഗത്തിൽ സെൻട്രൽ കമ്മിറ്റി അംഗം റിയാസ് , സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സുലൈമാൻ കറുത്തക്ക , താരിസ്, തൃശൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷാഫി കെ. കെ,ആഷിഫ് വി. എ എന്നിവർ പ്രസംഗിച്ചു. കൂടാതെ സക്കീർ പാമ്പ്ര, ജിയോ പോൾ,രഞ്ജിത് ചന്ദ്രൻ,ജയകുമാർ, പ്രസാദ് എ. ബി, സജി മിസ്ബ എന്നിവരും നിരവധി നേതാക്കളും പ്രവർത്തകരും യോഗത്തെ അഭിസംബോധന ചെയ്തു.
ഏപ്രിലിൽ നടക്കാൻ ഇരിക്കുന്ന നിയമസഭാ ഇലക്ഷന് മുൻപായി ഓരോ ഇൻകാസ് പ്രവർത്തകരും തയാറെടുക്കേണ്ട ആവശ്യകതയെ പറ്റി രാജേന്ദ്രൻ അരങ്ങത്ത് പ്രവർത്തകരെ ഉത്ബോധിപ്പിച്ചു . യുഡിഎഫിന്റെയും കെ.പി.സി.സിയുടെയും നേതൃത്വത്തിന് ഇൻകാസ് പ്രവർത്തകരുടെ ശക്തമായ പിന്തുണ ആവർത്തിച്ച് ഉറപ്പുവരുത്തികൊണ്ട് യോഗത്തിന് ട്രഷറർ മിസ്ബ യൂനസ് നന്ദി പ്രകാശനം നടത്തി .
![]()
