ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ബുറൈദയിൽ വിജയാഘോഷം സംഘടിപ്പിച്ചു. സംസ്ഥാനത്ത് യു ഡി എഫ് നേടിയ ഉജ്വല വിജയം ആഘോഷിക്കാൻ ബുറൈദയിലെ ഒ ഐ സി സി ഓഫീസിൽ ഒത്തു കൂടിയ പ്രവർത്തകർ മധുര പലഹാരം പങ്കിട്ട് സന്തോഷം പ്രകടിപ്പിച്ചു. പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ കാപ്പാട്, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു .പത്തു വർഷത്തെ ഇടത് ദുർ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു ഡി എഫിന് ഉജ്വല വിജയം സമ്മാനിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്ക് ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി നന്ദി അറിയിച്ചു. ഷിയാസ് കണിയാപുരം, സനോജ് പത്തിരിയാൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി
![]()
