റിയാദ്: റിയാദിലേ അറിയപ്പെടുന്ന ജീവകാരുണ്ണ്യ കലാസാംസ്കാരിക സംഘടനയായ പ്രവാസി മലയാളി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റിലെ ഒ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക്ക്സിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2026 ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
ഒ എഫ് എൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഒ എഫ് എൽ മാനേജിങ് ഡയറക്ടർ റഫീഖ് വെട്ടിയാർ, പിഎംഫ് നാഷണൽ കമ്മിറ്റി കോർഡിനേറ്റർ സുരേഷ് ശങ്കറിനു കലണ്ടർ കൈമാറി പ്രകാശനം നിർവഹിച്ചു.
പിഎംഫ് കോർഡിനേറ്റർ ബഷീർ കോട്ടയം, ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ, ട്രഷറർ നിസാം കായംകുളം, പിഎംഫ് വൈസ് പ്രസിഡൻ്റ് യാസിർ അലി, ജോയിന്റ് സെക്രട്ടറി ശ്യാം വിളക്കുപാറ, നാഷണൽ കമ്മിറ്റി അംഗം ബിനു. കെ. തോമസ്, പിഎംഫ് ഉപദേശസമിതി അംഗം ഷാജഹാൻ ചാവക്കാട്, പിഎംഫ് നിർവാഹക സമിതി അംഗം രാധൻ പാലത്ത് എന്നിവർ സംബന്ധിച്ചു.
![]()
