മലപ്പുറം : തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് മലപ്പുറത്ത് ദാരുണാന്ത്യം. പെരിയമ്പലം സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്.ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്നലെ വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം. ആഹ്ളാദ പ്രകടനം നടത്തുന്ന സഹപ്രവർത്തകർക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. തീപ്പൊരി വീണാണ് സ്കൂട്ടറിന് മുന്നിൽ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ ഇർഷാദ് മരണപ്പെടുകയായിരുന്നു
![]()
