തിരുവനന്തപുരം : പ്രമുഖ മാധ്യമ പ്രവർത്തകനും മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റുമായ ജി വിനോദ് തിരുവനന്തപുരത്ത് അന്തരിച്ചു.54 വയസ്സായിരുന്നു . അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ മികവ് തെളിയിച്ച വിനോദ് സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.രോഗബാധിതനായി ചികിത്സയിലായിരുന്നു. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന വിനോദിന്റെ റിപ്പോർട്ടുകൾ ഭരണതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
എം സി റോഡിലെ നവീകരണത്തിന് ലോക ബാങ്ക് സഹായത്തോടെയുള്ള കരാർ തുക ലഭിക്കാതിരുന്നതിനെ തുടർന്നു പതിവെൽ കമ്പനിയുടെ ഉദ്യോഗസ്ഥന്റെ ആത്മഹത്യ വിഷയം,ലോട്ടറി തട്ടിപ്പ്,മൽസ്യഫെഡിലെ അഴിമതി അടക്കം നിരവധി വിഷയങ്ങൾ വിനോദ് തന്റെ റിപ്പോർട്ടിങ്ങിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ഭാര്യ.ഇഷാൻ എസ് വിനോദ് ഏക മകനാണ് .സംസ്കാരം പിന്നീട് .
![]()
