മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു .മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (49) ആണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു.
വീട്ടിലെത്തി രാത്രി 11.15ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ്: അബ്ദുറഹിമാന്.
![]()
