അൽഖർജ് : അൽഖർജിൽ പ്രവർത്തനമാരംഭിച്ച ഗോകുലം നൃത്ത വിദ്യാലയത്തിന്റെ ഒന്നാം വാർഷികവും, അങ്ങേറ്റവും മയൂരം 2025 എന്ന പേരിൽ ഖു.ആർ. എസ് .സ്കൂളിൽ വച്ച് നടന്നു. നൃത്താ ധ്യാപിക നിത പ്രകാശിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കപ്പെട്ട അരങ്ങേറ്റ പരിപാടിയിൽ പ്രിൻസിപ്പൽ പത്മിനി നായർ മുഖ്യാതിഥി യായിരുന്നു, എഴുത്തുകാരി സുബൈദ കോമ്പിൽ, ഡോക്ടർ അബ്ദുൽ നാസ്സർ, ഷഹീൻ അൽ ഷഹീൻ, രക്ഷാകർതൃ പ്രതിനിധി ഖയോദ് ജൗ ഹർ നജ്മുദ്ധീൻ, ഗോകുലം കൾച്ചറൽ പ്രസിഡണ്ട് പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുരുന്നു കലാകാരൻമാരുടെ അത്ഭുതപ്പെടുത്തുന്ന നൃത്തചുവടുകൾ കാണികളുടെ മനം നിറക്കുന്നവയായിരുന്നു. അരങ്ങേറ്റം കുറിച്ച പ്രതിഭകളെ ഫലകവും പ്രശംസാ പത്രവും നൽകി ആദരിച്ചു.

![]()
