അൽ ഖസ്സീം : ബുറൈദ സമസ്ത ഇസ്ലാമിക് സെന്റർ നിർധരരായ 100 രോഗികൾക്കുള്ള ധന സഹായം നൽകി . കോഴിക്കോട് കടലുണ്ടിയിൽ നടന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ പ്രചരണാർത്ഥം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നൂറ് രോഗികൾക്ക് നൽകുന്ന സഹായ ഹസ്തം പരിപാടിയുടെ ഉദ്ഘാടനം ഹസ്സനിയ അറബിക് കോളേജിൽ വെച്ച് എസ് ഐ സി ബുറൈദ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങളുടെ സാനിധ്യത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർഹവിച്ചു.
സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് യഹ്യ തങ്ങൾ , ശിഹാബുദീൻ തലക്കട്ടൂർ,സവാദ് ദാരിമി,യാക്കുബ് ഫൈസി, സൽമാൻ, മഖ്ബൂൽ , കുഞ്ഞാപ്പു വെട്ടിച്ചിറ,കോയ ഹാജി കളത്തിൽ,ഉമ്മർ ഹാജി, ഇസ്മാഈൽ, ഇബ്രാഹീം കുട്ടി, ത്വാഹ യമാനി, ഇൽയാസ് ദാരിമി,യഹ് യ വെള്ളയിൽ,കോയ ഹാജി മാങ്കാവ് എന്നിവർ പങ്കെടുത്തു .
![]()
