ദമാം :ദമ്മാമിൽ കുട്ടനാട് കൂട്ടായ്മയും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
“ഒരു ജീവന് പുതിയ ശ്വാസം നൽകാം” എന്ന ഉദ്ദേശ്യത്തോടെ നടന്ന ഈ ക്യാമ്പിൽ 50 പേർ രജിസ്റ്റർ ചെയ്തു, അതിൽ 37 പേർ രക്തദാനത്തിൽ പങ്കെടുത്തു.
നിരവധി വർഷങ്ങളായി രക്തദാനത്തിന്റെ പ്രചാരകനായ ഷിനാജ് കരുനാഗപ്പള്ളിയെ ( ജനകീയ രക്തദാന സേന കോർഡിനേറ്റർ) നവാസ് പുന്നപ്ര ചടങ്ങിൽ മൊമൊറ്റോ നൽകി ആദരിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി സജി മുട്ടാർ മോഴച്ചേരി നിർവ്വഹിച്ചു.
വൈ.പ്രസിഡന്റ് വിനീഷ് അമ്പലപ്പുഴ, മിനി സജി ജേക്കബ്, ഗോകുൽ അമ്പലപ്പുഴ, ലാജി കരുമാടി, മാർട്ടിൻ മുണ്ടയ്ക്കൽ, ബിന്ദു മാർട്ടിൻ, അൻസാർ ആലപ്പുഴ, റിയാസ് ആലപ്പുഴ, രാജീവ് ചെട്ടികുളങ്ങര തുടങ്ങിയവർ സജീവമായി നേതൃത്വവും നല്കി.
![]()
