റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെനീസ് റഹ്മ ക്യാമ്പയിൻ്റെ ഭാഗമായി, പ്രവാസി സമൂഹത്തിന്റെ സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക വളർച്ചയെ ലക്ഷ്യമാക്കി “സമുദായം – രാഷ്ട്രീയം – യുവത” എന്ന അത്യന്തം ആധുനികവും പ്രസക്തവുമായ വിഷയത്തിൽ തുറന്ന സംവാദ വേദി റിയാദ് ബത്ത നൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പരിപാടിക്ക് ആലപ്പുഴ ജില്ലാ രക്ഷാധികാരി ജനാബ് ബഷീർ കൊയ്ക്കലെത്ത് അധ്യക്ഷത വഹിച്ചു. ഡൽഹി കെ എം സി സി പ്രസിഡന്റ് മുഹമ്മദ് ഹലീം ഉദ്ഘാടനം നിർവഹിച്ചു.
റിയാദിലെ പ്രവാസി മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഈ സംവാദവേദി, സമുദായ ബോധവൽക്കരണം, യുവജനങ്ങളുടെ പങ്കാളിത്തം, രാഷ്ട്രീയ അവബോധം, സംഘടനാ ശക്തീകരണം എന്നിവയെ ആസ്പദമാക്കി ആഴത്തിലുള്ള ചർച്ചകൾക്കുള്ള ആശയ സമ്പുഷ്ടമായ വേദിയായി മാറി.
അഡ്വ എൽ കെ അജിത്( ജനറൽ സെക്രട്ടറി, OICC സൗദി നാഷണൽ കമ്മിറ്റി),സെബിൻ ഇക്ബാൽ (പ്രസിഡന്റ്, കേളി റിയാദ്),വി ജെ നസ്രുദ്ധീൻ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം),ഷുക്കൂർ സ്വലാഹി(ISM സംസ്ഥാന ജനറൽ സെക്രട്ടറി),ജാബിർ അലി പത്തനാപുരം(സെക്രട്ടറി, ICF റിയാദ്),ബാരിഷ് ചെമ്പകശേരി(പ്രസിഡന്റ്, വെൽഫയർ പ്രൊവിൻസ്),സത്താർ താമരത്ത് (ആക്ടിങ് സെക്രട്ടറി, കെ എം സി സി റിയാദ്),
ഷാഫി മാസ്റ്റർ തുവ്വൂർ,ഷുഹൈബ് പനങ്ങാങ്കര( ജനറൽ സെക്രട്ടറി, കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി),ഷിബു ഉസ്മാൻ(ജനറൽ സെക്രട്ടറി,കായംകുളം പ്രവാസി അസോസിയേഷൻ) എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
വിഷയാവതരണങ്ങളിൽ സാമൂഹിക ഐക്യം, മതനിരപേക്ഷ ബോധവൽക്കരണം, യുവജനങ്ങൾക്കുള്ള വൈദഗ്ധ്യവും നേതൃത്വ പരിശീലനവും, രാഷ്ട്രീയ ഇടപെടലിന്റെ പ്രാധാന്യം, പ്രവാസി സമൂഹത്തിന്റെ ഉൾക്കാഴ്ചകൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തി.
കേളി പ്രസിഡന്റ് അവതരിപ്പിച്ച ആശയങ്ങൾ സമുദായ ഘടനയും സാമൂഹിക മുന്നേറ്റവും രാഷ്ട്രീയ ശക്തീകരണവും സംബന്ധിച്ച ആഴത്തിലുള്ള ചിന്തകൾക്ക് വഴിതെളിച്ചു.
ഷുക്കൂർ സ്വലാഹിയുടെ അവതരണം സമുദായത്തിന്റെ ആത്മീയവും സാംസ്കാരികവുമായ വളർച്ചയെ പ്രായോഗിക മാതൃകകൾ സഹിതം വിശദമാക്കി.
മുൻ കെഎംസിസി പ്രസിഡന്റ് അഷ്റഫ് തങ്ങൾ ഉൾപ്പെടെ പല പ്രമുഖരും തങ്ങളുടെ പ്രവാസപരിചയങ്ങൾ പങ്കുവെച്ച് ചർച്ചകൾ കൂടുതൽ സമ്പന്നമാക്കി.
വെനീസ് റഹ്മ ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി സമൂഹത്തിനുള്ള ഇടപെടലുകൾ കൂടുതൽ ശക്തവും ഫലപ്രദവുമായി മുന്നോട്ട് പോകുന്നതിന്റെ സുവ്യക്തമായ ഉദാഹരണമാണിതെന്ന് അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ വെച്ച് കൊല്ലം ജില്ലാ കെ എം സി സി പുറത്തിറക്കുന്ന 2026 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി റിയാസ് പുന്നല വി ജെ നസ്റുദ്ധിന് കൈമാറി
പ്രകാശനം നിർവഹിച്ചു.കൊല്ലം ജില്ലാ പ്രസിഡന്റ് അൽത്താഫ് വട്ടപ്പാറ ട്രഷറാർ നൗഷാദ് ഉമ്മയനല്ലൂർ എന്നിവർ പങ്കെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ കോട്ടപ്പുറം,ഷാഹിർ വീയാപുരം,സിയാദ് പാനൂർ, ഹബീബ് പാനൂർ,സമീർ പാനൂർ എന്നിവർ നേതൃത്വം നൽകി .
ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളം സ്വാഗതവും ട്രഷറർ ഹാരിസ് താമരാക്കുളം നന്ദിയും പറഞ്ഞു.
![]()
