ജിദ്ദ: ‘സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന പ്രമേയത്തില്‍ നടന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസിത്രൈമാസ കാമ്പയിൻ സമാപിച്ചു . തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം മുഴങ്ങും മുമ്പേ ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ പ്രചാരണങ്ങള്‍ക്ക് സജ്ജമാണെന്ന് തെളിയിക്കുന്നതായിയിരുന്നു കാമ്പയിന്. പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് പതാക ഉയര്‍ത്തി. മുഹമ്മദ് യാസീന്‍ ഖിറാഅത്ത് നടത്തി. സൗദി കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചെയര്മാന് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തി. ക്യാമ്പ് ഡയറക്ടര്‍ അഷ്റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. നിസാം മമ്പാട്, വി. പി അബ്ദുറഹിമാന്, സി. കെ റസാഖ് മാസ്റ്റര്‍, എ. കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും മുഹമ്മദ് യാസിദ് തിരൂര്‍ നന്ദിയും പറഞ്ഞു.
![]()
