ജിദ്ദ: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു വിജയം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അനിവാര്യമാണെന്ന് സൗത്ത് സോൺ കെഎംസിസി കൺവെൻഷൻ. ജനാധിപത്യം ഏറ്റവും കെട്ടുറപ്പോടെ നിലനിർത്തി ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക ഓരോ പൗരൻ്റെയും കടമയും കർത്തവ്യവുമാണെന്നും അതിൻ്റെ ഫല പ്രദമായ പരിചരണത്തിന് ജനാധിപത്യ വിശ്വാസികൾ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വാർഡു തലം മുതൽ ബ്ലോക്ക്, ജില്ല എന്നീ ത്രിതലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം ഉറപ്പാക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് കൺവെൻഷനിൽ കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സൗത്ത് സോൺ ചെയർമാൻ നസീർ വാവാക്കുഞ്ഞ്, സൗത്ത് സോൺ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരി, സീനിയർ നേതാക്കളായ ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദു കാശിഫി, സമീർ സക്കരിയാ ബസാർ, നിസാമുദ്ധീൻ കൊല്ലം, റസാഖ് കാഞ്ഞിരപ്പള്ളി എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
സൗത്ത് സോൺ ജനറൽ സെക്രട്ടറി നാസർ കായംകുളം സ്വാഗതവും ഉനൈസ് തൃക്കുന്നപ്പുഴ നന്ദിയും രേഖപ്പെടുത്തി. നാസർ എടവനക്കാട്, നസീർ വാവാക്കുഞ്ഞ്, ഷറഫുദ്ധീൻ ബാഖവി, ശിഹാബ് താമരക്കുളം എന്നിവർ രക്ഷാധികാരികളായും നൗഷാദ് പാനൂർ, ഹനീഫ് കൈപ്പമംഗലം, റഷീദ് ചാമക്കാടൻ, നദീർ പാനൂർ, ജാബിർ മടിയൂർ എന്നിവർ തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ ഏകോപനത്തിനായുള്ള കോർഡിനേറ്റർമാരായുള്ള ഉപസമിതിയും നിലവിൽ വന്നു.
![]()
