റിയാദ്: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് നോർത്ത് പ്രോജക്ട് കൗൺസിൽ രൂപീകരിച്ചു.
വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്ത സംഗമം ഐ.സി.എഫ് നാഷണൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു.നിഹാൽ അഹമ്മദ് അധ്യക്ഷനായിരുന്നു. ജനുവരി 2ന് നടക്കുന്ന റിയാദ് നോർത്ത് സാഹിത്യോത്സവിന് വിപുലമായ പ്രോജക്ട് കൗൺസിലിനാണ് രൂപം നൽകിയത്.മുപ്പത്തിനാല് യൂനിറ്റ് മത്സരങ്ങൾക്കും,എട്ട് സെക്ടർ സാഹിത്യോത്സവുകൾക്കും
ശേഷമാണ് സോൺ സാഹിത്യോത്സവിന് വേദിയാവുക. കാമ്പസ് വിഭാഗത്തിൽ റിയാദിലെ ഇന്ത്യൻ സ്കൂളുകൾ തമ്മിൽ മാറ്റുരക്കുന്നത് സാഹിത്യോത്സവിനെ വേറിട്ടതാക്കും. ഏഴ് വിഭാഗങ്ങളിലായി നൂറിൽ പരം ഇനങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ആർ. എസ്. സി മുൻ ഗ്ലോബൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി പ്രോജക്ട് കൗൺസിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ(ചെയർമാൻ),ബഷീർ മാസ്റ്റർ നാദാപുരം(ജനറൽ ഡയറക്ടർ), ഷാഹിർ ആലപ്പുഴ (ഫിനാൻസ് ഡയറക്ടർ),ഷമീർ രണ്ടത്താണി, ഷറഫുദ്ദീൻ നിസാമി,ഫൈസൽ മമ്പാട് (വൈസ് ചെയർമാൻ),ജാബിറലി പത്തനാപുരം, അസീസ് സഖാഫി(ഡെപ്യൂട്ടി ഡയറക്ടർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പരിപാടിയിൽ അഫ്സൽ സഖാഫി, ശിഹാബ് കൊട്ടുകാട്, നൗഫൽ അഹ്സനി,ഉമറലി കോട്ടക്കൽ എന്നിവർ സംസാരിച്ചു.
നിയാസ് മാമ്പ്ര സ്വാഗതവും, ഷാനിഫ് ഉളിയിൽ നന്ദിയും പറഞ്ഞു.

സോൺ മത്സര വിജയികൾ നാഷനൽ തലത്തിൽ നടക്കുന്ന മത്സരങ്ങളിലേക്കുള്ള യോഗ്യത നേടും. തൊഴിൽ പരമായ പരിമിതികൾ കൊണ്ട് പൊതുപരിപാടിക്ക് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അവരുടെ താമസ സ്ഥലങ്ങളിൽ കലോത്സാഹവും,ഭിന്ന ശേഷിയുള്ളവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സ്നേഹോത്സവം എന്ന പേരിലും കലാസാഹിത്യ മത്സരങ്ങൾ സഘടിപ്പിക്കും.
മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്.
രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് www.rscriyadh.info സന്ദർശിക്കാം.
![]()
