റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോട്ന്‍സ്’ ശിശുദിനത്തോടനുബന്ധിച്ച് ഷോല മാളിലെ അൽവഫ ഹൈപ്പറിൽ സംഘടിപ്പിച്ച ‘സ്കൂള്‍ ഫെസ്റ്റ്’ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ചിത്ര രചന, ഉപന്യാസ രചന എന്നിവയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.
മഹിറ സദാഫ്, നുമ, മുസമ്മില്‍ (കിഡ്സ്), ജുവാന്‍ ജോര്‍ജ്, മൈമൂന റിദ, അവനി രാജേഷ് (സബ് ജൂനിയര്‍), മാധവി കൃഷ്ണ, ഹൃദയ് സന്ദീപ്, ശൈഖ മെഹ്റ (ജൂനിയര്‍), ഇബാ സുബൈര്‍, ഹുമൈറ ഉമാം, അനും സിയ, മുഹമ്മദ് ഇബ്രാഹിം, ഷഹ്സ (സീനിയര്‍) എന്നിവരാണ് വിവിധ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയതെന്ന് ചീഫ് ഓര്‍ഗനൈസര്‍ നാസര്‍ നല്ലളം അറിയിച്ചു.

കുട്ടികളുടെ സര്‍ഗ വൈഭവം കണ്ടെത്താനും ആത്മവിശ്വാസം വളര്‍ത്താനുമുളള പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. വിവിധ വിഷയങ്ങളിലായിരുന്നു ചിത്ര രചനാ മത്സം.കുട്ടികളുടെ സര്‍ഗ വൈഭവം കണ്ടെത്താനും ആത്മവിശ്വാസം വളര്‍ത്താനുമുളള പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. വിവിധ വിഷയങ്ങളിലായിരുന്നു ചിത്ര രചനാ മത്സം.
സുസ്ഥിര ഭാവിക്കായി സുസ്ഥിര ജീവിതം’, ‘ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ലോക യാത്ര’ എന്നീ വിഷയങ്ങളിലാണ് ഉപന്യാസ രചന നടന്നത്. വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
![]()
