റിയാദ് :വയനാടൻ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കായി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി.പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ 230-ഓളം വായനാട്ടുകാർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡുകൾ കൈപ്പറ്റുന്നതും ആരംഭിച്ചു. 20-30 വർഷങ്ങൾ പ്രവാസജീവിതം കഴിയിച്ചിട്ടും നോർക്ക കാർഡ് ഇതുവരെ ലഭിക്കാത്ത അനവധി പേർ ഈ ക്യാമ്പിന്റെ ഭാഗമായത് ശ്രദ്ധേയമായി.
മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി വർഗീസ് പൂക്കോള, കമ്മിറ്റിയംഗങ്ങളായ സുരേഷ് കുമാർ, ബിനു തോമസ്, ഷിനോജ് ജേക്കബ് ഉപ്പുവീട്ടിൽ, ബിജു തോമസ്, ശാക്കിർ ഹുസൈൻ, നിഖിൽ, മുസ്തഫ കുന്നമ്പറ്റ, നിജാസ്, ജിതേഷ്, സുമിത്, രാജീദ് കുന്നത്ത്, രഹ്ന രാജീദ്, മുത്തലിബ് കാര്യമ്പാടി, അർജുൻ വയനാട്, രക്ഷാധികാരി റോയി പുൽപള്ളി എന്നിവർ നേതൃത്വം നൽകി.
![]()
