റിയാദ്:റിയാദ് കെഎംസിസി ചെറുവാവ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക സംഗമം നടത്തി.എക്സിറ്റ് 20 ൽ നടന്ന പരിപാടിക്ക്
പ്രസിഡന്റ് സൈദ് പെരിങ്ങാവ് അദ്യക്ഷത വഹിച്ചു.മണ്ഡലം ട്രഷറര്‍ ബഷീർ ചുള്ളിക്കോട് ഉത്ഘാടനം ചെയ്തു.
വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് ഇലക്ഷന് പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി എല്ലാവിധ ഇടപെടലുകൾ നടത്താനും , സൗദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയിൽ പരമാവധി ആളുകളെ ചേർക്കാനും, കമിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിശാലമായ കാര്യങ്ങളിൽ ചർച്ചകൾ നടന്നു.
ബഷീർ സിയാംകണ്ടം ചർച്ചകൾക്ക് നേതൃത്വം നൽകി.
മുനീർ വാഴക്കാട് (ജില്ല കമ്മിറ്റി), ഫിറോസ് പള്ളിപ്പടി, വാഹിദ് കൊണ്ടോട്ടി (മണ്ഡലം നിരീക്ഷകൻ),
മുഹമ്മദ് കുട്ടി, ഉസ്മാൻ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രവർത്തക മീറ്റിന് സലീം. കെ. പി സ്വാഗതവും റിയാസ് സിയാങ്കണ്ടം നന്ദിയും പറഞ്ഞു.
![]()
