ദമാം: കോട്ടയം സ്വദേശി ദമാമിൽ നിര്യാതനായി.മണർകാട്, ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ആണ് ഹ്യദയാഘാതം മൂലം മരിച്ചത്. പി.സി തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്.ഹമദ് എസ് അൽ ഹവാസ് & പാർട്ണർ കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: മഞ്ജുഷ (നഴ്സ് ,കിംഗ് ഫഹദ് ഹോസ്പിറ്റൽ)
മക്കൾ: ഏബൽ, ഡാൻ(ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ)
മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റേയും വർഗീസ് പെരുമ്പാവൂരിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.
![]()
