റിയാദ്- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വിദ്യാഭ്യാസവും ഇന്നൊവേഷനും സംബന്ധിച്ച സംഗമം സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പണ്ഡിതന്മാര് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍, സൗദി അറേബ്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, ബയോടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളിലെ മുന്നേറ്റങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍.
സൗദി അറേബ്യയില്‍ പഠനം തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനും അവരുടെ വിദ്യാഭ്യാസ യാത്രയിലും ക്ഷേമത്തിലും പിന്തുണ ഉറപ്പാക്കാനുമുള്ള എംബസി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു.
![]()
