ദോഹ : ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക് 2025ന്റെ ഭാഗമായി, ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെയും എർത്ത്ന (EARTHNA)യുടെ പങ്കാളിത്തത്തോടെയും, 2025 നവംബർ 7-ന്, ഖത്തർ നാഷണൽ വിഷൻ 2030നോട് ഏകോപനത്തിലുള്ള സുസ്ഥിരത, നവീകരണം, പരിസ്ഥിതി ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ ലക്ഷ്യമാക്കി ഒരു സസ്റ്റെയിനബിലിറ്റി സെമിനാറും പാനൽ സ്പീക്കർ സെഷനും വിജയകരമായി സംഘടിപ്പിച്ചു.
ഐ ഇ ഐ ഖത്തർ ചാപ്റ്റർ ചെയർമാൻ സ്വാഗതം പറഞ്ഞ ചടങ്ങ് ഖത്തർ എനർജി സീനിയർ പെട്രോളിയം എഞ്ചിനീയർ എഞ്ചിനീയർ ഖാലിദ് ഫഖ്റൂ ഉത്ഘാടനം ചെയ്തു.എഞ്ചിനീയറന്മാരായ ഹിഷാം അബ്ദുൽ റഹീം,പോൾ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
എഞ്ചിനീയർ സാലിഹുദ്ദീൻ നേതൃത്വം നൽകിയ പാനൽ ചര്‍ച്ചയിൽ, സുസ്ഥിരതാ മേഖലയിലെ വിദഗ്ധരും പ്രൊഫഷണലുകളും തമ്മിൽ ആശയവിനിമയം നടത്തി. പാനലിസ്റ്റുകൾ ആയി എഞ്ചിനിയറന്മാരായ ബസീത് അഹമ്മദ്,സൈഫുദ്ദീൻ,ദിൽബ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അബ്ദുൽ സമീർ സാബ്,അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകി.

![]()
