ഷാർജ :സബീന എം സാലിയുടെ കഥാസമാഹാരം ലയാലി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മാസ് സാഹിത്യവിഭാഗം കൺവീനറായ ജിതേഷ് അവതാരകനായ ചടങ്ങിൽ
കാലിക്കറ്റ് സർവകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പി കെ പോക്കർ മാഷ് ഷെറിൻ നസീറിന് പുസ്തകം കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. കഥയെഴുത്തിന്റെ സൂക്ഷ്മതയും കയ്യൊതുക്കവും കണക്കിലെടുക്കുമ്പോൾ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിച്ച് നിൽക്കാൻ സബീനയ്ക്ക് കഴിയുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ അജിത് കണ്ടല്ലൂർ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷൻ സോണൽ മാനേജർ സി പി രമേശ് , എഴുത്തുകാരൻ വെള്ളിയോടൻ, ചിരന്തന പബ്ലിക്കേഷൻ സാരഥിയും യു ഏ ഇ ലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ പുന്നക്കൻ മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു. സബീന എം സാലി മറുഭാഷണം നടത്തി .
![]()
