റിയാദ് : റിയാദിലെ പ്രമുഖ സാംസ്കാരിക സംഘടയായ കായംകുളം പ്രവാസി അസോസിയേഷൻ മുൻ ചെയർമാനായിരുന്ന സത്താർ കായംകുളത്തിന്റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ബത്ഹയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽഹക്കിം ഉത്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് സത്താർ കായംകുളത്തിന്റെ സ്മരണക്കായി കൃപ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതിയുടെ ഉത്ഘാടനം വ്യവസായി ടി എം അഹമ്മദ് കോയ നിർവഹിക്കുമെന്നും സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
![]()
