‘വന്ദേമാതരത്തിന്റെ 150-ാം വാർഷികം’ ആഘോഷിക്കുന്ന നവംബർ 7ന് ആഘോഷപരിപാടികളിൽ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുക്കുവാൻ, പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായതിൽ, കേരളാ പോലീസ് അക്കാദമി 07.11.2025 തിയ്യതി 11.30 മണിക്ക് അക്കാദമി പോർട്ടിക്കോയിൽ ഇൻഡൊർ, ഔട്ട്ഡൊർ വിഭാഗങ്ങളിലെ സേനാംഗങ്ങളും, മിനിസ്റ്റീരിയൽ വിഭാഗത്തിലെയും, റിക്രൂട്ട് ട്രെയിനി അംഗങ്ങളും ഒത്തുകൂടി വന്ദേമാതര സമൂഹ-ഗാനാലാപനം നടത്തുകയുണ്ടായി.
രവീന്ദ്രനാഥ ടാഗോറാണ് 1896-ൽ ഈ ഗാനം ആദ്യമായി ആലപിച്ചതെന്ന് യോഗം അനുസ്മരിച്ചു. പ്രസ്തുത പരിപാടിയിൽ അസിസ്റ്റൻറ് ഡയറക്ടർ (പോലീസ് സയൻസ്) പി. എ. മുഹമ്മദ് ആരിഫ് ഐ പി എസ്, അസിസ്റ്റൻറ് ഡയറക്ടർ (മോട്ടോർ ട്രാൻസ്പോർട്ട്) നജീബ് എസ്, അസിസ്റ്റൻറ് ഡയറക്ടർ (F&OP) ഉഷാനന്ദിനി, ഡി. വൈ. എസ്. പി. മാരായ സുന്ദരൻ, ഷാജ് ജോസ്, പ്രശോഭ്, AC 1 Wing സുരേഷ് എന്നിവരും, സബ്-ഇൻസ്പെക്ടർ, വനിതാ പോലീസ് കൊൺസ്റ്റബിൾ റിക്രൂട്ട് സേനാംഗങ്ങളും പങ്കെടുത്തു.
![]()
