ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി നോർക്ക ഹെൽപ്പ് ഡസ്ക് ക്യാമ്പയിന് തുടക്കം കുറിച്ചു. ബുറൈദയിലെ പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടത്തിയ നോർക്ക രെജിസ്ട്രേഷൻ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്ത് നോർക്ക കാർഡിന് അപേക്ഷിച്ചു. പ്രവാസികൾക്ക് നോർക്ക അംഗത്വത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രവാസി ക്ഷേമ നിധി, നോർക്ക കെയർ എന്നിവയെ കുറിച്ചും
സെൻട്രൽ കമ്മറ്റി ജന. സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം ഉദ്ബോധന ക്ലാസ്നടത്തി. പ്രവാസികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ സക്കീർ പത്തറ, സാംസ്കാരിക വിഭാഗം കൺവീനർ സുധീർ കായംകുളം എന്നിവർ സംസാരിച്ചു. നോർക്ക രജിസ്ട്രഷന് നേതാക്കളായ അമീസ് സ്വലാഹി, ഷിയാസ് കണിയാപുരം, നജുകുട്ടമ്പൂർ , അബദുറഹിമാൻ കാപ്പാട് എന്നിവർ നേത്രത്വം നൽകി. ജന സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുപനന്തപുരം നന്ദിയും പറഞ്ഞു. തുടർ മാസങ്ങളിലും നോർക്ക രെജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നതാണെന്ന് സെൻട്രൽ കമ്മറ്റി മാധ്യമ വിഭാഗം അറിയിച്ചു.
![]()
