റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക് -നോളജ് ആൻഡ് ടെക്നോളജി എക്സ്പോ’ നവംബർ 14 ന് റിയാദിലെ
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്ര-സാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുന്നത് വ്യക്തിഗത വളർച്ചയ്ക്കും തൊഴിൽപരമായ ഉന്നമനത്തിനും അത്യന്താപേക്ഷിതമാണെന്നു ഭാരവാഹികൾ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള അവതരണങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവ നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും.
അറിവും ആസ്വാദനവും നൽകുന്ന നോട്ടെക് എക്സ്പോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. സയൻസ്, ടെക്നോളജി പവലിയനുകൾ, DIY ലാബുകൾ, പ്രദർശനങ്ങൾ, മേക്കേഴ്സ് മാർക്കറ്റ് തുടങ്ങി വ്യത്യസ്തമായ വിഭാഗങ്ങൾ എക്സ്പോയിൽ ഉൾപ്പെടും. സംരംഭങ്ങൾക്ക് പുറമെ മറ്റു സ്ഥാപനങ്ങൾ, ക്യാംപസുകൾ, വ്യക്തികൾ എന്നിവർക്കും പവലിയനുകൾ സജ്ജീകരിക്കാൻ അവസരം നൽകും.
കൂടാതെ വ്ലോഗ് , സയൻസ് വർക്കിംഗ് മോഡൽ, സെമിന, The Legendary, AI Prompt Engineering Challenge, Ideathone, ലൈവ് ഇൻ്ററാക്ടീവ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും നോട്ടക്കിന്റെ ഭാഗമായി സംഘടിപ്പിക്കും. മത്സരങ്ങളിൽ 35 വയസ്സ് വരെയുള്ള മുഴുവൻ പ്രവാസി ഇന്ത്യക്കാർക്കും പങ്കെടുക്കാവുന്നതാണ്.
അന്നേ ദിവസം ഉച്ചക്ക് 2 മണി മുതൽ രാത്രി10 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ
മത്സരങ്ങൾക്ക് പുറമെ അറിവ് പങ്കുവെക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴിൽപരമായ മാർഗ്ഗനിർദ്ദേശം നൽകാനും ലക്ഷ്യമിട്ടുള്ള വിവിധ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനുള്ള വേദി ഐ-ടോക്ക്
സംരംഭകരെയും അവരുടെ പ്രോജക്റ്റുകളെയും പരിചയപ്പെടുത്താനും പ്രേക്ഷകർക്ക് പ്രചോദനം നൽകാനും ലക്ഷ്യമിട്ടുള്ള ചാറ്റ് വിത്ത് എൻ്റർപ്രണർ ജോബ് ഫെയർ, കരിയർ കൗൺസിലിംഗ് മുതലായും എക്സ്പൊയുടെ ആകർഷണങ്ങളാണ്.
പരിപാടിയുടെ വിജയകരമായ സംഘാടനത്തിനായി ലുഖ്മാൻ പാഴൂർ (MD),ഇബ്രാഹിം കരീം (CEO),മുജീബ് റഹ്മാൻ കാലടി (Finance Director) എന്നിവരുടെ നേതൃത്വത്തിൽ
100 അംഗ ‘നോട്ടെക് ഡ്രൈവ് ടീം’ നിലവിൽ വന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 056 839 2065 ൽ ബന്ധപ്പെടുക.
വാർത്താ സമ്മേളനത്തിൽ ഡോ .നൗഫൽ അഹ്സനി വൈറ്റില, അസ്കർ അലി ആൽപറമ്പ്, ഇബ്രാഹിം കരീം, ലത്തീഫ് മാനിപുരം,അബ്ദുൾ കാദർ പള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

![]()