ജുബൈൽ : ജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച “ഓണാനിലാവ് 2025” ആഘോഷം വാൻ വിജയമാക്കിയത്തിൽ സജീവ സാന്നിധ്യമായ അംഗങ്ങൾക്കുള്ള മെമെന്റോകൾ വിതരണം ചെയ്തു.ഓണാഘോഷത്തിലെ അത്തപ്പൂക്കളത്തിൽ സമാജത്തിന്റെ ലോഗോ മനോഹരമായി ഡിസൈൻ ചെയ്ത നീതു രാജേഷ് ദമ്പതികളെ, സമാജം അഡ്വൈസർ അഡ്വ. ജോസഫ് മാത്യു മാമൂടാൻ മോമെന്റോ നൽകി ആദരിച്ചു.
സാംസ്കാരിക പരിപാടികൾക്ക് നൽകിയ മികച്ച പിന്തുണയ്ക്കായി അഖിൽ സണ്ണിയെ, രക്ഷാധികാരി മൂസ അറക്കൽ മോമെന്റോ നൽകി ആദരിച്ചു.
മികച്ച അവതാരകയായി ഡോ. നവ്യ വിനോദിന്, വനിതാ വിംഗ് പ്രസിഡന്റ് ആശ ബൈജു മോമെന്റോ നൽകി ആദരിച്ചു.
മികച്ച അവതാരകനായും, ജുബൈലിലെ മികച്ച ഗായകനുമായും, കൾചറൽ കൺവീനറും സമാജം സെക്രട്ടറിയുമായ മുബാറക് ഷാജഹാനെ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ മോമെന്റോ നൽകി ആദരിച്ചു.
സമാജം വനിതാ അംഗങ്ങൾക്ക് മനോഹരമായി തിരുവാതിര പരിശീലിപ്പിച്ച ശാലിനി ദീപേഷിനെ, ചാരിറ്റി കൺവീനർ രാജേഷ് കായംകുളം മോമെന്റോ നൽകി ആദരിച്ചു.
ഓണനിലാവ് ആഘോഷത്തിനു പിന്നാലെ നടന്ന നോർക്ക രജിസ്ട്രേഷൻ ക്യാമ്പിൽ, കൂടുതൽ അംഗങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുകയും ആവശ്യമായ ട്രെയിനിംഗ് നൽകുകയും ചെയ്ത അഷറഫ് നിലമേലിനെ, സമാജം ട്രഷറർ സന്തോഷ് ചങ്കിക്കൽ മോമെന്റോ നൽകി ആദരിച്ചു.
![]()
