റിയാദ്:ഒ ഐ സി സി യുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ സൗദിയിൽ എത്തിച്ചേർന്ന കെ പി സി സി ജനറൽ സെക്രട്ടറിയും, പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ പഴകുളം മധുവിന് റിയാദ് അന്താരാഷ്ട വിമാനത്താവളത്തിൽ ഓ ഐ സി സി നേതാക്കൾ സ്വീകരണം നൽകി.
ഒ ഐ സി സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്,എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ്, കൊല്ലം ജില്ലാ ജന. സെക്രട്ടറി അലക്സ് കൊട്ടാരക്കര, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ഡിസിസി മെമ്പർ അനൂപ് കാസിം,ആലപ്പുഴ ജനറൽ സെക്രട്ടറിമാരായ സജീവ് വള്ളികുന്നം,ജോമോൻ ഓണമ്പള്ളിൽ,ഗോകുൽ എന്നിവർ പങ്കെടുത്തു.
![]()
