റിയാദ് : റിയാദ് ഇന്ത്യൻ അസോസിയേഷനും ,യൂത്ത് സോക്കർ അക്കാദമിയും ചേർന്ന്’റിയ കപ്പ് -2025″ എന്ന പേരിൽ റിയാദിൽ ആദ്യമായിട്ട് യൂത്ത് ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 24 വൈകിട്ട് 8 മണി മുതൽ.ഇന്ന് പ്രാഥമിക ഘട്ടവും ഒക്ടോബർ 31 ന് സെമി ഫൈനൽ , ഫൈനൽ മത്സരങ്ങളും നടക്കും. പഴയ അൽകാർജ്ജ് റോഡിൽ ഉള്ള ഇസ്കൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത് .സിൽവർ ജൂബിലി ആഘോഷിക്കുന്ന റിയയും പത്താം വര്ഷം ആഘോഷിക്കുന്ന വൈ എസ് എ യും സംയുക്തമായി സംഘടിപ്പിക്കുന്ന മഹാ ഫുട്ബാൾ മേളയിൽ 14 വയസ്സ് വിഭാഗത്തിലും ,19 വയസ്സ് വിഭാഗത്തിലും ഉള്ള 250 ഓളം കുട്ടികൾ പങ്കെടുക്കുന്നു . കാൽപന്തു കളിയുടെ മനോഹാരിത ആസ്വദിക്കാൻ എല്ലാവരെയും ഇസ്കൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു .
![]()
