മസ്കറ്റ്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗംഭീര സ്വീകരരണം. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ എന്നിവർ എത്തിയിരുന്നു. നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി മസ്ക്കറ്റിലെത്തുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.
നാളെ വൈകിട്ട് 7 മണിക്ക് മസ്കറ്റിലെ അമരാത്ത് മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.മസ്കറ്റിലെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി സലാലയിൽ നടക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കും
![]()
