ദോഹ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) (IEI) യുടെ ഖത്തർ ചാപ്റ്റർ ദോഹ ഷെറാടൺ ഹോട്ടലിൽ 58-ാമത് എൻജിനീയേഴ്സ് ദിനാഘോഷം സംഘടിപ്പിച്ചു
ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിൽ , ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. എണ്ണ-വാതക മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും, ഇൻഫ്രാസ്ട്രക്ചർ രംഗത്തെ പ്രമുഖരുമായ 350ലധികം അംഗങ്ങൾ ഉൾപ്പെടെ അനേകം പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ ദേശീയ പ്രമേയമായ “ഡീപ് ടെക് & എഞ്ചിനീയറിംഗ് എക്സലൻസ് : ഡ്രൈവിംഗ് ഇൻഡ്യ ’സ് ടെകെയ്ഡ് ” എന്ന തലക്കെട്ടിൽ നടന്ന പരിപാടി ഐ ഇ ഐ
ഖത്തർ ചാപ്റ്ററിന്റെ ഹോണററി ചെയർമാൻ എഞ്ചിനിയർ അബ്ദുൽ സത്താർ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.ഖത്തറിലെ വ്യാവസായിക-അക്കാദമിക് സമൂഹങ്ങളിൽ എഞ്ചിനീയറിംഗ് മികവിനെയും വിജ്ഞാനവിനിമയത്തിനെയും പ്രോത്സാഹിപ്പിക്കുന്നതിൽ ചാപ്റ്ററിന്റെ തുടർച്ചയായ പരിശ്രമങ്ങളെ അദ്ദേഹം തന്റെ പ്രസംഗത്തിൽ മുന്നോട്ട് വെച്ചു.
തുടർന്ന് ഹോണററി സെക്രട്ടറി എഞ്ചിനിയർ അബ്ദുൾ സമീർ സാബ് ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വർഷംതോറും നടത്തിയ പ്രധാന സാങ്കേതിക പരിപാടികൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ, സമൂഹ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനം അതിൽ ഉൾപ്പെടുത്തി.
മുഖ്യ അതിഥി ഉപമിഷൻ മേധാവി സന്ദീപ് കുമാർയും അറ്റാഷെ (വാണിജ്യം) ദീപക് പുന്ദീർ ഉം ചടങ്ങിൽ പങ്കെടുത്തു. ഐ ബി പി സി ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ എഞ്ചിനിയർ ജെ.കെ. മേനോൻ ജി,ഡോ. അബ്ദുല്ല അൽ വഹേദി,ഖത്തർ ഇൻഡസ്ട്രിയൽ ലാബോറട്ടറീസ് ടൈറ്റിൽ പാർട്നർ ഹസൻ, എഞ്ചിനിയറന്മായരായ അബ്ദുല്ല ബഷാഹിൽ, ഖാലിദ് ഫഖ്രൂ, ജാബർ അൽ ഏജി, അബ്ദുല്ല അൽ ഹമ്മാദി, അഹമ്മദ് ജാസിം അൽ ജോലോ, സാക്കി അഹമ്മദ് എന്നിവർ സംസാരിച്ചു .
ഐ ഇ ഐ വനിതാ വിഭാഗം വിദ്യാർത്ഥികളിൽ സാങ്കേതിക ചിന്തയും നവോത്ഥാനവും പ്രോത്സാഹിപ്പിക്കുന്ന “ടെക് ഫെസ്റ്റ് ആൻഡ് ടോക്ക് ഫെസ്റ്റ് ” എന്ന ഇന്റർസ്കൂൾ മത്സരവും സംഘടിപ്പിച്ചു.ഖത്തറിലെ 11 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ, അവരുടെ സൃഷ്ടിശേഷിയും സംഘപ്രവർത്തനവും മികവുറ്റ സാങ്കേതിക പരിഹാരങ്ങളും അവർ പ്രദർശിപ്പിച്ചു.
വിജയികളായ സ്കൂളുകൾ:
നോബിൾ ഇന്റർനാഷണൽ സ്കൂൾ,ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ, ഭവൻസ് പബ്ലിക് സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ, ഒലീവ് ഇന്റർനാഷണൽ സ്കൂൾ എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിജയികളായി.
എഞ്ചിനിയർ ദിൽബ (പ്രസിഡന്റ്),എൻജിനിയർ ബുസ്ന (വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മെന്റിമീറ്റർ ക്വിസ് പ്രോഗ്രാം, പങ്കെടുത്തവർക്ക് നവ്യാനുഭവം നൽകി.
ചടങ്ങിൽ എൻജിനിയർ ഷരീഫ് , എൻജിനിയർ നിലാംഗ്സു ദേയ് എന്നിവർക്ക് ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനുള്ള ദീർഘകാല സേവനത്തിന് ലോങ്ങ് ഔട്സ്റ്റാന്ഡിങ് അചീവെമെന്റ് അവാർഡ് നൽകി ആദരിച്ചു.
സ്ഥാപക അംഗങ്ങളായ പരേതരായ എർ. ജോൺ മാത്ത്യൂ, എർ. സർക്കർ, എർ. അഗർവാൾ എന്നിവരോടുള്ള ആദരാഞ്ജലിയോടെയാണ് ചടങ്ങ് തുടർന്നത്.
ചടങ്ങിന്റെ സമാപന പ്രസംഗം ഹോണററി അഡ്വൈസർ എൻജിനിയർ റസിയുള്ള നടത്തി.

![]()
