ദമ്മാം:പ്രവാസി വെൽഫയർ സൗദി അറേബ്യ കണ്ണൂർ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യു ഐ സി പ്രവാസി വെൽഫെയർ സൂപ്പർ കപ്പ് 2025 ഫിക്സ്ചറും ട്രോഫിയും റിലീസ് ചെയ്തു
ഒക്ടോബർ 23,24 (വ്യാഴം,വൈള്ളി) 2025 തിയ്യതികളിൽ ഖത്തീഫിലെ സ്റ്റാർ പ്ലേ ഫീൽഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സെവൻസ് ടൂർണമെന്റിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
പ്രവാസി യുവാക്കളുടെ കായിക മികവിനെ പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്താനും ലക്ഷ്യമിട്ടാണ് പ്രവാസി വെൽഫെയർ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഫിക്സ്ചർ റിലീസ് ചടങ്ങിൽ കണ്ണൂർ കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനാൻ ബഷീർ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി പ്രധിനിധി ബേനസീർ മുഹിയുദ്ധീൻ, ഗൾഫ് ഏഷ്യ മെഡിക്കൽ സെന്റർ ബി ഡി എം അനസ് മാള, പ്രവാസി വെൽഫയർ സൗദി അറേബ്യ ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം തിരൂർകാട്, നാഷണൽ ജനറൽ സെക്രട്ടറി ഷബീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സൗദിയിലെ മലയാളി ഫുട്ബോൾ പ്രേമികളുടെ ഉത്സവമായി മാറാൻ പോകുന്ന ഈ ടൂർണമെന്റിനോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.ജമാൽ പയ്യന്നുർ, സലീം, ശകീർ ബിലാവിനകത്ത്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം,ഉബൈദ് മണാട്ടിൽ, അബ്ദുല്ല സൈഫുദ്ധീൻ, ഷഹീർ മജ്ദാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫാത്തിമ ഹാഷിം സ്വാഗതവും ടൂർണമെന്റ് കൺവീനർ ജാബിർ നന്ദിയും പറഞ്ഞു.

![]()
