റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.റിയാദ് മുതവ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ മലാസ് മാവറിക്സ് ജേതാക്കളായി.പെനാൽറ്റി ഷൂട്ടൗട്ടിൽ റൗദ് യുണൈറ്റഡ് എഫ് സി യോഡാണ് മലാസ് വിജയം വരിച്ചത്.റിയാദിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്സ് ഫോറം എല്ലാ വർഷവും നടത്തി വരുന്ന ടൂർണമെന്റാണ് കെ എസ് എൽ സൂപ്പർ ലിഗ.നാല് ദിവസങ്ങളായി നടന്ന രണ്ടാം സീസൺ മത്സരങ്ങളിൽ ഫോറം അംഗങ്ങളായ നിരവധി കളിക്കാർ മാറ്റുരച്ചു. മലാസ് മാവറിക്ക്സ്, രൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയൻ, സൗത്ത് റിയാദ് യുണൈറ്റഡ് എന്നീ 4 ടീമുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ.
മുൻവർഷത്തേക്കാൾ അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.. കെ ഇ എഫ് ലെ കാൽപന്ത് കഴിവുകൾ വളർത്തിയെടുക്കാനും പുതിയ താരോദയങ്ങളെ വാർത്തെടുക്കാനുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.ജേതാക്കൾക്ക് സൂപ്പർ ലിഗയുടെ മുഖ്യ സ്പോൺസർമാരായ എം എ ആർ പ്രോജക്റ്റ്സ് പ്രതിനിധികൾ ട്രോഫികളും മെഡലുകളും നൽകി. കൂടാതെ ടൂർണമെന്റിലെ മികച്ച കളിക്കാർക്കും ഉപഹാരങ്ങൾ നൽകി.റമീസ് നൂർ മഹൽ(ഗോൾഡൻ ഗ്ലവ്), അബ്ദുൽ വാഹിദ്(ഗോൾഡൻ ബൂട്ട്),മുബാഷിർ ഇഖ്ബാൽ (ഗോൾഡൻ ബോൾ) , റിയാസ് ഇ എ(ബെസ്റ്റ് ഡിഫണ്ടർ),ഹാരിസ് കെ എ (മാൻ ഓഫ് ദ ഫൈനൽ), സൗത്ത് റിയാദ് യുണൈറ്റഡ് ടീം (ഫെയർ പ്ലേ ) എന്നിവർ കരസ്ഥമാക്കി.ടൂർണമെന്റിന് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നവാസ് ഞാറപ്പുലാൻ, അനസ് അബൂബക്കർ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.

![]()
