റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന സംഗീത മഹാവിരുന്നായ “ലയാലി റിയാദ്” മെഗാ ഇവന്റ് നവംബർ 21 ന് റിലെയ്ഡിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.റിയാദിലെ തുമാമ റോഡിൽ സ്ഥിതി ചെയ്യുന്ന സാഹെൽ ലാൻഡ് വാട്ടർ തീം പാർക്കിലാണ് ഈ സംഗീത മഹാമേള അരങ്ങേറുന്നത്.
ആർട്ടെക്സ്സ് ഇവന്റ് & എക്സിബിഷൻ കമ്പനിയുമായി സഹകരിച്ചാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരായ ഹനാൻ ഷാ, ഈച്ചു, അരവിന്ദ്, കീർത്തന, ശ്വേതാ, രാജ് കലേഷ് (ആങ്കർ), ഷാൻ & ഷാ എന്നിവർ ലൈവ് ഓർക്കസ്ട്രയോടൊപ്പം “ലയാലി റിയാദ്”നെ ഒരു സംഗീത മാമാങ്കമാക്കി മാറ്റാൻ ഒരുങ്ങുകയാണ്.
ഈ മഹാമേളയുടെ ടൈറ്റിൽ സ്പോൺസർ ബാർഖ് ആണെന്നും,ടിക്കറ്റുകൾ ഓൺലൈനായി ഉടൻ ലഭ്യമാകുമെന്നും, കൂടാതെ റിയാദിലെ പ്രധാന സ്റ്റോറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ടു ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇവന്റിന്റെ ലോഗോ പ്രകാശനവും ഔദ്യോഗിക പ്രഖ്യാപനവും റിയാദിലെ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ വച്ച് ആവേശോജ്ജ്വലമായ ചടങ്ങോടെ നടന്നു.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷഫീർ പത്തിരിപാലാ,ചെയർമാൻ കബീർ പട്ടാമ്പി,സെക്രട്ടറി ജംഷാദ് വാക്കയിൽ,പ്രോഗ്രാം ചെയർമാൻ മുസ്തഫ എടത്തനാട്ടുകര,
പ്രോഗ്രാം കൺവീനർ ശ്യാമസുന്ദർ,ഇവന്റെ മാനേജ്മെൻര് പ്രതിനിധി മുഹമ്മദ് താഹ എന്നിവർ പങ്കെടുത്തു.

![]()
