റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് (TMWA Riyadh) സേവനപാതയില്‍ അഭിമാനകരമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന “അദ്നാൻ മെഹ്ഫിൽ ’25” സംഗീത വിരുന്ന് ഒക്ടോബർ 24 വെള്ളിയാഴ്ച എക്സിറ്റ് 26 ലെ
മാർക്ക് എൻ സേവ് ഫ്ലമിങോ മാളിൽ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയിൽ കേരളത്തില്‍ നിന്നുള്ള പ്രശസ്ത ഗായകരായ ആബിദ് കണ്ണൂർ, സജിലി സലീം എന്നിവർ പങ്കെടുക്കും. ഇവരോടൊപ്പം റിയാദിലെ മലയാളി കലാകാരന്മാരും നൃത്ത, സംഗീത, കലാപരിപാടികള്‍ അവതരിപ്പിക്കും.ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കായി നടത്തുന്ന പുഡ്ഡിങ് ഫെസ്റ്റ് മത്സരം പ്രത്യേക ആകര്‍ഷണമായിരിക്കും. വിജയികള്‍ക്ക് ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ നല്‍കും.
പ്രസിഡന്റ് തൻവീർ ഹാഷിം, ജനറൽ സെക്രട്ടറി ഷമീർ തീക്കുക്കിൽ,വൈസ് പ്രസിഡന്റ് അഫ്താബ് അമ്പിലായിൽ,ഇവന്റ് ഹെഡ് പിസി ഹാരിസ്,സ്പോൺസർഷിപ് ഹെഡ്
അഷ്കർ വിസി,സ്പെഷ്യൽ പ്രൊജക്റ്റ് അബ്ദുൽ ഖാദർ മോച്ചേരി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
![]()
