ജുബൈൽ : ജുബൈൽ മലയാളി സമാജവും നോർക്ക റൂട്ട്സും ലുലുവും സംയുക്തമായി സംഘടിപ്പിച്ച നോർക്ക സേവന ബോധവൽക്കരണ ക്യാമ്പ്, നോർക്ക ഐഡി കാർഡും, പ്രവാസി വെൽഫെയർ രജിസ്ട്രേഷൻ സേവനങ്ങളും ഒക്ടോബർ 16, 17 തിയ്യതികളിൽ ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ വൈകിട്ട് 5 മുതൽ രാത്രി 11.30 വരെ വിജയകരമായി നടന്നു.
നോർക്ക സി.ഇ.ഒ അജിത്ത് കോലാശ്ശേരി ക്യാമ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ നോർക്ക ഐഡി കാർഡ് ഉപയോഗത്തിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
നോർക്ക മാനേജർ ഫിറോസ് ബാബു, നോർക്കയുടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുകയും ക്യാമ്പിൽ പങ്കെടുത്ത പ്രവാസികളുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകുകയും ചെയ്തു.
ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, മലയാളി സംഘടനാ പ്രതിനിധികളെ സ്വാഗതം ചെയ്ത് സംസാരിച്ചു.ലോക കേരള സഭാംഗവും, സമാജം വൈസ് പ്രസിഡന്റുമായ നിസാർ ഇബ്രാഹിം ക്യാമ്പിന് അദ്ധ്യക്ഷത വഹിച്ചു.
ജുബൈൽ മലയാളി സമാജം ജീവകാര്യണ്യ വിഭാഗം കൺവീനർ രാജേഷ് കായംകുളം, പ്രവാസി വെൽഫെയർ പ്രതിനിധിയും മാധ്യമ പ്രവർത്തകനുമായ ശിഹാബ് മാങ്ങാടൻ,
എംബസി കോർഡിനേറ്റർ ജയൻ താച്ചമ്പറ,നാസ്സറുദ്ദീൻ പുനലൂർ, സന്തോഷ് ചക്കിങ്കൽ, മൂസ അറക്കൽ, അജ്മൽ, സാബു, മുബാറക് ഷാജഹാൻ, ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അഷറഫ് നിലമേൽ,സന്തോഷ് ചക്കിങ്കൽ, ഹാരിസ്, മുബാറക് ഷാജഹാൻ, അബ്നാൻ മുഹമ്മദ്, മുഹമ്മദ് ഷാ, ജലീൽ, സുമോദ് മോഹൻ, നസ്രീൻ നസറുദീൻ,ആശ ബൈജു, സോണിയ മോറിസ് എന്നിവർ നേതൃത്വംനൽകി.ജുബൈൽ മലയാളി സമാജം ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദി പറഞ്ഞു .
![]()
