ദമാം : സൗദി മലയാളി സമാജം ഒരുക്കുന്ന സാഹിത്യോത്സവം “സൗദി മലയാളി ലിറ്റററി ഫെസ്റ്റ് (എസ് എം എൽ എഫ് ) ഒക്ടോബർ 30, 31 തീയതികളിലായി ദമ്മാമില്‍ അരങ്ങേറും. നാടു വിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍ എന്ന പ്രമേയത്തിലൂന്നിയ പരിപാടി രണ്ടു ദിവസങ്ങളിലായാണ് നടക്കുക
ഉത്ഘാടന സമ്മേളനം ഒക്ടോബർ 30 വ്യാഴം രാത്രി 7.30 ന് ദമ്മാം അല്‍ വഫ ഹാളിൽ നടക്കും. രെജിസ്റ്റര്‍ ചെയ്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ സാഹിത്യ ക്യാമ്പ് രണ്ടാം ദിവസം(31 വെള്ളിയാഴ്ച്ച) രാവിലെ എട്ടു മണിയോടെ ആരംഭിക്കും
എഴുത്തുകാരും ഇന്ത്യന്‍ സാഹിത്യത്തിലെ പ്രമുഖരുമായ പെരുമാൾ മുരുകൻ, സക്കറിയ, അഖിൽ പി ധർമജൻ, ആർ രാജശ്രീ കൂടാതെ എഴുത്തുകാരായ , ഷെമി, റഹ്മാൻ കിടങ്ങയം, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയവര്‍ അതിഥികളായെത്തുന്നു. പ്രവാസ സാഹിത്യലോകത്തെ ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ കൂടി സാഹിത്യോല്സവത്തില് അണി നിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
രണ്ടു ദിവസങ്ങളായി നടക്കുന്ന സാഹിത്യോല്സവത്തില് സാഹിത്യ സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, ചിത്ര പ്രദർശനം, പുസ്തക ചന്ത, ഗസല്‍ ഉൾപ്പെടെ നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
രെജിസ്ട്രേഷന് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സിന്ധു ബിനു: 053 814 3898, ഷനീബ് അബൂബക്കര്‍: 053 623 2357

![]()
