റിയാദ് :അൽ ഖസീം മദ്റസത്തുൽ സഖാഫത്തുൽ ഇസ്ലാമിയ്യ മദ്റസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് സമാപിച്ചു .
ബുറൈദ അൽ നഖീൽ ഇസ്തിറാഹയിൽ വച്ച് നടന്ന പരിപാടിയിൽ കിഡ്സ് , സബ്ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 150 ൽ കൂടുതൽ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തുപ്രവാസ ലോകത്തെ വിദ്യാർത്ഥികളുടെ കലാ പരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രവാചക തിരുമേനിയെ കുറിച്ച് വിദ്യാർഥികൾ കൂടുതൽ പഠിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
പരിപാടിയോടനുബന്ധിച്ചു ഐ സി എഫ് റീജിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
ജാഫർ സഖാഫി , അബു സ്വാലിഹ് മുസ്ലിയാർ , ഫളിൽ ലത്തീഫി അബ്ദുള്ള സകാകർ , ഫൈസൽ ഹാജി നല്ലളം , നൗഫൽ മണ്ണാർക്കാട് , യാസീൻ ഫാളിലി , നവാസ് അൽഹസനി , നൂറുദ്ധീൻ വളാഞ്ചേരി , നിസാം മാമ്പുഴ , സഹൽ മണ്ണാർക്കാട്, റിയാസ് പാണ്ടിക്കാട് , സുഫിയാൻ ഇർഫാനി , മുസ്തഫ തളിപ്പറമ്പ , ശാക്കിർ അരീക്കോട് ,മുഹിമ്മാത്ത് അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകി.
മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് മദ്രസ വിദ്യാർഥികൾ ഒരുക്കിയ മദീന ഗാലറി മുഖ്യ ആകർഷകമായി . മദ്രസ വിദ്യാർത്ഥികളുടെ ദഫ് മത്സരത്തോടെ പ്രോഗാമിന് സമാപനം കുറിച്ചു .
![]()
