തിരുവനന്തപുരം : പി കെ അനിൽകുമാറിന്റെ “മീരയുടെ പെണ്ണുങ്ങൾ” പുസ്തകത്തിൻ്റെ കവർ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് ഡോ.ജി.എസ്.പ്രദീപ് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ആർ.പാർവ്വതീദേവിക്ക് നൽകി നിർവ്വഹിച്ചു. പു.ക.സ ജില്ലാ സെക്രട്ടറിയും കവിയുമായ എസ്. രാഹുൽ ചടങ്ങിൽ പങ്കെടുത്തു.
പെൺ വിമോചനത്തിൻ്റെ പതാക വാഹകരായ കെ.ആർ.മീരയുടെ നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചുള്ള പഠനമാണിത്. സൈകതം ബുക്സ് പ്രസിദ്ധികരിക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക ഡോ. നിത്യ പി.വിശ്വമാണ്. കവർ ഡിസൈൻ ച്യ്തിരിക്കുന്നത് രാജേഷ് ചാലോട് ആണ്.

![]()
