ഖത്തർ : ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേഴ്സിറ്റിയുടെ .എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന് അവാർഡിന് മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര അർഹനായി
പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡല്‍ഹി യിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താ വാലെക്ക് വേണ്ടി യൂണിവേര്സിറ്റി വൈസ് ചാന്‍സിലറും തമിഴ് നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കാണ് പുരസ്കാരം. നേരത്തെ കാലിക്കറ്റ് യൂണിവേര്സിറ്റിയുടേയും പുരസ്കാരം ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സ്വന്തമാക്കിയിരുന്നു.
![]()
