റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു .
റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ ” കൃപയോണം 2025 ” അരങ്ങേറി.
പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ അധ്യക്ഷത വഹിച്ച യോഗം ചെയർമാൻ ഷൈജു നമ്പലശേരി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.മുഖ്യ അതിഥി പ്രവാസി സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് ഓണ സന്ദേശം നൽകി.

ഭാരവാഹികളായ കബീർ മജീദ്,പി കെ ഷാജി അഷ്റഫ് കായംകുളം,സമീർ പിച്ചനാട്ട് ,രഞ്ജിത്ത് ,കെ ജെ അബ്ദുൽ റഷീദ്,നൗഷാദ് യാക്കൂബ്,സുധീർ മൂടയിൽ,വനിതാ പ്രതിനിധികളായ നിഖില സമീർ,മൃദുല വിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
റിയാദിലെയും പ്രാന്തപ്രദേശങ്ങളിലെയും കായംകുളം നിവാസികൾക്കായി മാത്രം നടത്തിയ ആഘോഷ പരിപാടിയിൽ മുത്തലിബ് കാലിക്കറ്റ്, കൃപ കുടുംബാംഗങ്ങളായ സുജി പെരിങ്ങാല,കൃഷ്ണകുമാർ,അനാറ റഷീദ്,സിയാദ് ,ഇസ്ഹാഖ് ലവ് ഷോർ,റൽഹിയ അനസ്,റസാന അനസ്,അമീൻ,നിഷാൻ സലിം, എന്നിവർ ഗാനങ്ങൾ ആലപിച്ചു .
ദീക്ഷ വിനീഷിന്റെ നൃത്തവും,മേളം ടീമിന്റെ ചെണ്ടമേളവും മാവേലിയും കുടുംബ സംഗമത്തിന് കൊഴുപ്പേകി.
സലിം തുണ്ടത്തിൽ ,റഷീദ് ചേരാവള്ളി,ദേവദാസ് ഈരിക്കൽ, അമീൻ ഇക്ബാൽ,ബഷീർ കോയിക്കലേത്ത്,മിദ്ലാജ്,നിറാഷ്, ഷംസ് വടക്കേത്തലക്കൽ,താജ് മോൻ,അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ജോയിന്റ് ട്രഷറർ അനി ശംസുദീൻ നന്ദിയും പറഞ്ഞു.

![]()
