വ്യത്യസ്ത തലങ്ങളിൽ ആദരവും അവാർഡും പൊന്നാടയും കണ്ട മടുത്ത മലയാളിക്കിതാ പുതിയ ഒരു പുരസ്കാരം കൂടി പരിചയപ്പെടുത്തി തിരുവനന്തപുരത്തെ ഒരു കടയുടമ.
ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്കാരവം നൽകി ആദരിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ
കടക്കാവൂരുള്ള ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഉടമ.
സാധാരണ പുരസ്കാരമല്ല നൽകിയത് ,മീശമാധവൻ അവാർഡ്!
വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടിലെ സിസി ടിവി ക്യാമറയിൽ കള്ളൻ കുടുങ്ങുകയായിരുന്നു. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തിൽ കടന്നുകളഞ്ഞത്.
മോഷണം ശ്രദ്ധയിൽപെട്ട കടയുടമ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് ഒടുവിൽ വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. തുടർന്ന് സിസിടിവിൽ പതിഞ്ഞ കള്ളന്റെ ചിത്രം പതിപ്പിച്ച ‘മീശമാധവൻ പുരസ്കാരവും’ ഒരു പൊന്നാടയുമായി കള്ളനെ ആദരിക്കാനെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊന്നാടയണിയിച്ച് പുരസ്കാരം നൽകിയപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ അന്താളിച്ച് നിൽക്കുന്ന കള്ളനെയും വീഡിയോയിൽ വ്യക്തമായി കാണാം. അബദ്ധം പറ്റിപ്പോയതാണെന്ന് കള്ളൻ പറയുമ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞാണ് കടയുടമ തന്റെ സ്നേഹാദരവ് നൽകി തിരിച്ചു പോകുന്നത് പോകുന്നത്.
![]()
