തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ അഭ്യർത്ഥന തള്ളി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ആദരവ് വേറെ മത്സരം വേറെ .മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം.വ്യക്തികളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ല. ഉമ്മൻചാണ്ടി എന്ന പൊതുപ്രവർത്തകനോട് ബഹുമാനം സ്നേഹവും എല്ലാം നിലനിർത്തി തന്നെ ഉപതിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് സ്തനാർഥിക്കെതിരെ സി പി എം സ്ഥാനാർഥി ഉണ്ടാവുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ അഭ്യർത്ഥന
![]()
