മക്ക: മക്ക ഓ.ഐ.സി.സിയുടെ ചരിത്രത്തിൽ ആദ്യമായി ജാതിമത ഭേദമന്യേ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഹറം പരിധിക്ക് വെളിയിൽ നടത്തുന്ന ഈ വർഷത്തെ
ഓണാഘോഷ പരിപാടിയുടെ പോസ്റ്റർ ബാബ ചായ്, ഷവർമ വാർപ്സ് പാർട്ണർ
റഷീദും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജണൽ മാനേജർ ഷംസീറും ചേർന്ന് മക്കാ ഓ.ഐ.സി.സിയുടെ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂരിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
മക്ക റുസൈഫ ലുലു മാളിൽ നടന്ന ചടങ്ങിൽ മക്ക ഓ.ഐ.സി.സിയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ഓണാഘോഷ പരിപാടികളുടെ ഭാഗമായി മക്കയിലെയും ജിദ്ദയിലെയും കലാകാരന്മാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന കലാ പരിപാടികൾ ഓണ കളികൾ വടം വലി തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ് ഒക്ടോബർ 24 തീയതി നവാരിയ നജ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്
![]()
