റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ളവറിന്റെ 4 മെഗാ ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും.. നാല് ദിവസങ്ങ ളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ്.
നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താ ക്കൾക്ക് വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഏറ്റവുംവലിയ അവസര മാണിത്. വര്‍ഷങ്ങളായി എന്നും കൂടെനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ നല്കുന്ന വലിയ സമ്മാനം പോലെയാണ് ഫോര്‍ മെഗാ ഡേയ്സ് ഓഫര്‍. ലിമിറ്റെഡ് സ്റ്റോക്ക് സാധനങ്ങള്‍ തീരുന്നതിനു മുന്‍പായി അടുത്തുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഈ അവസരം പ്രയോചനപെടുത്താം
സിറ്റി ഫ്ളവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തിവരാറുണ്ട്. അതിന്റെ തുടർച്ചയായാണ് ഇത്തവണയും 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെ ടുക്കാനുളള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക.
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്സ്, ഹോം കെയര്‍, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും മെഗാ ഡിസ്കൗണ്ട് ലഭ്യമാണ്. മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫ്ളവറിന്റെ മുഴുവന്‍ സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്.സിറ്റി ഫ്ളവറിന്റെ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു
![]()
