കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടക്കും. വൈകിട്ട് 5 മണിക്ക് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.
സമ്മേളനത്തിൽ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷ് മുഖ്യാതിഥിയാകും. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അഡ്വ. പി. സന്തോഷ് കുമാർ (എം.പി), എ.കെ. ശശീന്ദ്രൻ, എം.വി. ശ്രേയംസ് കുമാർ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എം.പി. അബ്ദുൾ വഹാബ്, സാബു ജോർജ്ജ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയ ഇടതുപക്ഷ നേതാക്കൾ പങ്കെടുക്കും.
![]()
